ഷിരൂര്‍: ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ഉത്തര കന്നഡ എസ് പിയാണ് മുങ്ങൽ വിദഗ്ദരെ വിളിച്ച് വരുത്തിയത്.അടിയൊഴുക്കുള്ള പുഴയിൽ മുങ്ങുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.ദൗത്യത്തിനായി ടഗ് ബോട്ട് എത്തിക്കും. നദിയിൽ നങ്കൂരമിടാൻ കഴിയുന്നതാണ് ബോട്ട്.ഈശ്വൽ മാൽപ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചത്. ഇന്ന് ഉച്ചയോടെ മുങ്ങൽ ദൗത്യം ആരംഭിക്കും.
അതേസമയം, കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയെന്ന് കണ്ടെത്തല്‍. ഐ ബോര്‍ഡ് ഡ്രോണിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
പുഴയിലെ മണ്‍കൂനയോട് ചേര്‍ന്നുള്ള നാലാമത്തെ സ്പോട്ടില്‍ ലോറിയുണ്ടെന്നാണ് സൂചന. നാലിടങ്ങളില്‍ നിന്നാണ് ട്രക്കിന്റേതിന് സമാനമായ സിഗ്നലുകള്‍ പരിശോധനയില്‍ ലഭിച്ചത്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍ മാറി നാല് കോണ്ടാക്റ്റ് പോയിന്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഐ ബോര്‍ഡ് പരിശോധനയുടെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
കാബിന് തലകീഴാഴിട്ടായിരിക്കാം നില്‍ക്കുന്നത്. തകര്‍ന്നിരിക്കാനാണ് സാധ്യത, എന്നാല്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.