തിരുവനന്തപുരം: ദിവാൻ സി.പി.യുടെ ഭരണത്തിൽ ഒരുപാട് വേദനകളും, യാതനകളും സധൈര്യം നേരിട്ട് ഇന്ത്യ അറിയപ്പെടുന്ന നേതാവായ ഡോ. അംബേദ്കറിനോടൊപ്പം ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്ന ധീര വനിത ആനിമസ്ക്രീൻ പ്രതിമയുടെ മുന്നിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ജലധാര, പ്രതിമയെ നിർവികാരമാക്കുന്നത് കണ്ടില്ലെന്ന് വയ്ക്കാൻ സാധ്യമല്ലെന്ന് ഡോ. ശശി തരൂർ എം .പി.
കേരളത്തിൻ്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന ആനിമസ്ക്രീൻ്റെ പ്രാധാന്യം നഷ്ടപ്പെടുന്നത് അധികാരികൾ കാണണമെന്നും അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും കേരളത്തിലെ ആദ്യ വനിതാ പാർലമെൻ്റ് അംഗം കൂടിയായ ആനിമസ്ക്രീമിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആനിമസ്ക്രീൻ 61-ആം ചരമദിനാനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡോ. ശശി തരൂർ.
പ്രസിഡൻറ് പാട്രിക് മൈക്കിൾ അധ്യക്ഷത വഹിച്ചു. ആനിമസ്ക്രീൻ്റെ പ്രാധാന്യം അന്ന് ജനങ്ങൾ എത്ര വലുതായി കണ്ടു എന്നതിന് ഉദാഹരണമാണ് 1951ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവർ സ്വതന്ത്രയായി വിജയിച്ചു എന്നത്. ആനി മസ്ക്രീൻ്റെ പ്രവർത്തനവും പാഠവും മനസ്സിലാക്കി സമൂഹത്തിൽ ഒരുപാട് ആനി മസ്ക്രീൻമാർ ഉണ്ടാകണമെന്ന് തിരുവനന്തപുരം അതിരൂപത ചാൻസിലർ ഫാ. ജോസ് ജി. അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് സംസാരിച്ചു.
ആശംസകൾ അറിയിച്ചുകൊണ്ട് കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി,അതിരൂപത അലമായ ശുശ്രൂഷ ഡയറക്ടർ ഡോ. മൈക്കൾ തോമസ്, നിക്സൺ ലോപ്പസ്, ജൂനിയർ ആനിമസ്ക്രീൻ, ഫാ. സെബാസ്റ്റ്യൻ കല്ലമ്പാടൻ, ഹെൻട്രി വിൻസെന്റ്, ജോളി പത്രോസ്, ജോർജ്ജ് എസ് പള്ളിത്തറ, സുരേഷ് സേവ്യർ, ടി.എസ്. ജോയി, ഷെയിൻ ജോസഫ്, യേശു രാജ് , അന്ന റീത്ത,സുരേഷ് പീറ്റർ, സുശീല എം., പ്രകാശ് പി., ആൻ്റണി ആൽബർട്ട്, ചാൾസ് അൽമേഡ, ഡോളി ഫ്രാൻസിസ്, മെർളിൻ, ആൻ്റണി ഗ്രേഷ്യസ്, വിമല സ്റ്റാൻലി, ഡാഫിനി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.