“വിമ-VIMA” (Vijayapuram International Migrants Association)യുടെ കർമ്മപദ്ധതി പ്രകാശനം അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ നേതൃത്വത്തിൽ നടത്തി .
രൂപതയുടെ കീഴിലുള്ള തലയാർ സ്കൂളിലെ അതിഥി തൊഴിലാളികളുടെ 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതും വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി കുട്ടികൾക്കായി നൽകുന്ന പഠന ഉപകരണ
കിറ്റ് വിതരണവുമായി സഹകരിക്കുന്നതുമായ “കരുതൽ 2024” ന്റെ ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനറായ ബിൻസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഗൂഗിൾ ഓൺലൈൻ മീറ്റിംഗിൽ സെക്രട്ടറി ജോൺ സേവ്യർ
സ്വാഗതം പറഞ്ഞു . VIMA പ്രസിഡന്റ് റെനി ജോർജ് പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ട കൂട്ടായ്മ അംഗങ്ങളെ ഒത്തൊരുമയോടെ പലവിധത്തിൽ സഹായിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വീമയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും അധ്യക്ഷ പ്രസംഗം നടത്തി
“എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം പ്രാർത്ഥനയായിരിക്കണമെന്ന്” അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവ് കർമ്മപദ്ധതിയുടെ പ്രകാശനം നടത്തിക്കൊണ്ട് കൂട്ടായ്മ അംഗങ്ങളെ ഓർമ്മപ്പെടുത്തുകയും, വീമയുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ തുടർച്ചയായി 600 ദിവസം അനുദിനം വചനം പങ്കുവെച്ച് നൽകിയ കൂട്ടായ്മയുടെ സ്പിരിച്വൽ മിനിസ്ട്രി അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കർമ്മ പദ്ധതികളുടെ വിശദീകരണം ടിന്റുമോൾ തോബിയാസ് നിർവഹിച്ചു.
രൂപത മൈഗ്രൻസ് ഡയറക്ടർ ഫാ. ലിനൂസ് ബിവേരയും വീമയുടെ മുൻ പ്രസിഡന്റ് റാനോഷ് രാജനും കർമ്മ പദ്ധതികൾക്ക് ആശംസകൾ നേർന്നു . തുടർന്ന് കൂട്ടായ്മ അംഗങ്ങൾ തങ്ങളുടെ പ്രവാസ ജീവിത അനുഭവങ്ങളെ കുറിച്ച് പങ്കുവെക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി ശാരി ജോമോൻ എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു .