കൊച്ചി: മൂന്നാറില്‍ വ്യാജ രേഖയുണ്ടാക്കി നിരവധി തട്ടിപ്പുകള്‍ നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷണം. പട്ടയവിതരണത്തിലെ വിവരശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത് .
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല എന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. മൂന്നാറിലും പരിസരത്തുമുള്ള നിര്‍മാണങ്ങള്‍ നിയന്ത്രിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതിക്ക് പരിമിതികളുണ്ട്, സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍ ഉത്തരവുകള്‍ എന്തുകൊണ്ട് നടപ്പിലായില്ലെന്നും കോടതി ചോദിച്ചു. ഇതിന്റെ കാരണവും ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കാത്തതും സര്‍ക്കാര്‍ വിശദീകരിക്കണം. മൂന്നാര്‍ വിഷയം പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു.