മ്യൂണിക്ക്: ജര്‍മനിക്ക് യൂറോ കപ്പ് ഫുട്ബോള്‍ ഉദ്ഘാടന മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവ്. ആതിഥേയരായ ജര്‍മനി സ്കോട്ട്ലന്റിനെ തോല്‍പ്പിച്ചത് 5 – 1നാണ്.ഈ യൂറോ കപ്പോടെ പ്രഫഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിന്റെ നിര്‍ണായകമായ നീക്കങ്ങളാണ് മൂന്നു തവണ സ്കോട്ട്ലന്റ് വല കുലുക്കിയത്.
ആദ്യം മുതല്‍ അവസാനം വരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജര്‍മനിയ്ക്ക് വേണ്ടി ഫ്ലോറിയൻ വിര്‍ട്സ്, ജമാല്‍ മുസിയാല, കെയ് ഹാവെര്‍ട്സ്, നിക്ലസ് ഫുള്‍ക്രഗ്, എംറെ കാൻ എന്നിവര്‍ ഗോള്‍ നേടി. അന്റോണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളായിരുന്നു മത്സരത്തില്‍ സ്കോട്ലന്ഡിന് ആശ്വസിക്കാൻ വഴിയൊരുക്കിയത്.
യൂറോ കപ്പ് ചരിത്രത്തില്‍ ജര്‍മനിയുടെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്.ഫ്ലോറിയന്‍ വിര്‍ട്സ് (10), ജമാല്‍ മുസിയാള (19), കായ് ഹാവേര്‍ട്സ് (പെനല്‍റ്റി 45+1), നിക്ലാസ് ഫുള്‍ക്രൂഗ് (68), എമ്രി കാന്‍ (90+3) എന്നിവരാണു ജര്‍മനിക്കായി ഗോളുകള്‍ നേടിയത്.
ആദ്യപകുതിയില്‍ യുവതാരങ്ങളായ വിര്‍ട്സും മുസിയാളയും ഹാവേര്‍ട്സും തുടങ്ങിവച്ച ഗോളടിച്ചു. പിന്നാലെ പകരക്കാരായി രണ്ടാം പകുതിയിലിറങ്ങിയ സീനിയര്‍ താരങ്ങളായ നിക്ലാസ് ഫുള്‍ക്രൂഗും എമ്രി കാനും വീണ്ടും ജര്‍മനിക്കായി ഗോളുകള്‍ നേടി.യൂറോ കപ്പില്‍ ഹംഗറിക്കെതിരെയാണ് ജര്‍മനിയുടെ രണ്ടാമത്തെ മത്സരം. ജൂണ്‍ 19നാണ് ഈ മത്സരം. അടുത്ത മത്സരത്തില്‍ സ്കോട്ലന്ഡ് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. ജൂണ്‍ 20നാണ് ഈ പോരാട്ടം.