ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങൾ വിധിയെഴുതും. ഒന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറിലുമാണ് വോട്ടെടുപ്പ് . ആന്ധ്ര പ്രദേശിലെ 25, തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ് 8, പശ്ചിമ ബംഗാള്‍ 8, ബിഹാറില്‍ 5, ജാര്‍ഖണ്ഡ് 4, ഒഡിഷ 4 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.
ആദ്യ മണിക്കൂറുകളില്‍ 10.35 ശതമാനം പോളിങ്
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാാലം ഘട്ടം ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ പോളിങ് 10.35 ശതമാനം. ഒമ്പത് മണി വരെയുള്ള കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടത്.
ഒഡിഷയിലെ ആന്ധ്രയിലും നിയമസഭാ തെരഞ്ഞെടുപ്പ്….
ഒഡിഷയിലെ 28 നിയസഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുമ്പോൾ ആന്ധ്രാപ്രദേശിലെ 175 നിയമസഭ സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആകെ 37 എംപി സ്ഥാനാർഥികളും 243 എംഎൽഎ സ്ഥാനാർഥികളുമാണ് ഒഡിഷയിൽ ജനവിധി തേടുന്നത്. ബിജെഡി, ബിജെപി, കോൺഗ്രസ് നേതാക്കൾ ഇവിടെ മത്സരരംഗത്തുണ്ട്. നബരംഗ്പൂർ, കോരാപുട്ട്, കലഹണ്ടി, ബെർഹാംപൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് പോളിങ്.
ഒഡിഷയിൽ നാല് ഘട്ടങ്ങളിലായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 147 സീറ്റുകളിൽ 28 സീറ്റുകളിലേക്കാണ് ആദ്യഘട്ടമായ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചത്.