ന്യൂ ഡൽഹി : കേന്ദ്രസര്‍ക്കാരിന് വീണ്ടും വന്‍തിരിച്ചടി. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തു.അഭിപ്രായ സ്വതന്ത്രത്തിന് മേലുള്ള കടന്നകയറ്റമെന്ന് സുപ്രീംകോടതി വിധിച്ചു. തെരഞ്ഞെടുപ്പിന് മുൻപേ ഇലക്ട്റൽ ബോണ്ട് വിഷയത്തിലും വാട്സ് ആപ്പ് സന്ദേശ വിഷയത്തിലും നേരിട്ട പ്രഹരങ്ങൾക്ക് പിന്നാലെയാണിത് .
ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത് വരെയാണ് സ്റ്റേ.ഫാക്ട് ചെക്കിങ് നടത്താന്‍ പിഐബിക്ക് ചുമതല നൽകിയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. ഐടി നിയമ ഭേദഗതി ചോദ്യം ചെയ്ത ഹർജികൾ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.