തിരുവനന്തപുരം : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ കൊറ്റാമം ലിറ്റിൽഫ്ലവർ പാരിഷ് ഹാളിൽ ലോക ആരോഗ്യ ദിനാചരണം – 2026 സംഘടിപ്പിച്ചു.
NIDS ഡയറക്ടർ വെരി റവ. ഫാ. ക്രിസ്റ്റഫർ യശയ്യ അദ്ധ്യക്ഷത വഹിച്ച യോഗം NIDS പ്രസിഡൻ്റ് മോൺ. ക്രിസ്തുദാസ് തോംസൺ ഉത്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ.ഡെന്നിസ് മണ്ണൂർ, മേഖല കോ-ഓഡിനേറ്റർ റവ.ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, ഡോക്ടേഴ്സ് ഫോം സെക്രട്ടറി ഡോ.റയ്മണ്ട്, നഴ്സറി കോ ഓഡിനേറ്റർ ശ്രീമതി ലളിത, ആനിമേറ്റർ ശ്രീമതി ക്രിസ്റ്റൽ ഭായി, ശ്രീമതി ഷീബ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ശ്രീ. “ജോയ് ജോൺ നെ മെമൻ്റോ നൽകി ആദരിച്ചു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ശ്രീ. “ജോയ് ജോൺ ആരോഗ്യത്തിനായി ഒരുമിച്ച് ശാസ്ത്രത്തോടൊപ്പം നിൽക്കുക ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ഫെറോന, യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു.

