എറണാകുളം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ മൂവ്മെൻ്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപതയുടെ സഹകരണത്തിൽ കേരള ടെയ്ലറിoഗ് വർക്കേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾക്കായി എറണാകുളം സോഷ്യൽ സർവ്വീസ് ഹാളിൽ വച്ച് ക്ഷേമനിധി അദാലത്ത് സംഘടിപ്പിച്ചു. കേരള ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം (KTWF) സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ബാബു തണ്ണിക്കോട് ഉദ്ഘാടനം ചെയ്തു.
കെ ടി ഡബ്ലൂ എഫ് വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ.ജോസി അറക്കൽ അദ്ധ്യക്ഷത വഹിച്ചു. തയ്യൽ ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ശ്രീമതി എലിസമ്പത്ത് അസീസ്സി, കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.സുനിൽ മുടവശ്ശേരി, ജീല്ലാ എക്സിക്യൂട്ടിവ് ഓഫീസർ ശ്രീ. ഹരീഷ് ഇ എച്ച്, അക്ഷയ്,സിസ്റ്റർ ലീന,സജിഫ്രാൻ സിസ്, ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ P J, സിജി വർഗ്ഗീസ് സംസാരിച്ചു.
TG ജോസഫ്, ബെയ്സിൽ മുക്കത്ത്, ജോബി മാതിരപ്പിള്ളി, സെബാസ്റ്റിൻ,ജാൻസി സേവ്യർ, ലിംനാ നോബി എന്നിവർ നേതൃത്വം നൽകി. പത്ത് വർഷത്തോളം മുടങ്ങിയ അംഗത്വം പുന:സ്ഥാപിക്കുന്നതിനും, പുതുക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിനും അദാലത്തിൽ സൗകര്യമുണ്ടായിരുന്നു. മുന്നൂറോളം വരുന്ന തയ്യൽ തൊഴിലാളികൾക്ക് ഇത് ഉപകാരപ്പെട്ടു.

