കൊച്ചി : ലോക സമാധാനത്തിനായ് പ്രാർത്ഥിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “വിയാപാചിസ്- വിശുദ്ധ കുരിശിന്റെ വഴി” കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് ദേവാലയത്തിൽ നിന്നും എഴുപുന്ന അമലോൽഭവ മാതാ ദേവാലയത്തിലേക്ക് കാൽനടയാത്രയായി നടത്തപ്പെട്ടു. കൊച്ചി രൂപത വികാരി ജനറൽ മോൺ. ജോസി കണ്ടനാട്ടുതറ അനുഗ്രഹപ്രഭാഷണം നടത്തുകയും കുമ്പളങ്ങി ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോയ്ക്ക് വിശുദ്ധ കുരിശ് കൈമാറിക്കൊണ്ട് കുരിശിൻ്റെ വഴിക്ക് ആരംഭം കുറിക്കുകയും ചെയ്തു.
രൂപതാ ജോയിൻ്റ് ഡയറക്ടർ റവ. ഫാ. ജോഷി ഏലശ്ശേരി, എഴുപുന്ന ഇടവക സഹവികാരി ഫാ. ഷെർവിൻ ലോറൻസ്, കെ. സി. വൈ. എം കൊച്ചി രൂപതാ പ്രസിഡന്റ് ഡാനിയ ആൻ്റണി, കോർഡിനേറ്റേർസായ അരുൺ പീറ്റർ, ക്ലിൻ്റൺ ഫ്രാൻസിസ്, ആഷിൽ അഗസ്റ്റിൻ, ട്രഷറർ ജോർജ്ജ് ജിക്സൺ, സെക്രട്ടറി ഇൻ ചാർജ് ഡയസ് ആൻ്റണി, ആൻ്റണി നിതീഷ്, പഴങ്ങാട് യൂണിറ്റ് പ്രസിഡൻ്റ് ജിതിൻ റെജി, എഴുപുന്ന യൂണിറ്റ് പ്രസിഡന്റ് ആൽഡ്രിൻ പവേലിൽ എന്നിവർ നേതൃത്വം നൽകി.
നൂറോളം വിശ്വാസികൾ അണിനിരന്ന കുരിശിൻ്റെ വഴിയിൽ രൂപതാ വൈസ് പ്രസിഡന്റ് ജീവാ റെജി, സെക്രട്ടറിമാരായ സനൂപ് ദാസ്, അരുൺ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൽവിൻ ജോസഫ്, മുൻ രൂപതാ പ്രസിഡൻ്റ്മാരായ ജോളി പവേലിൽ, ആദർശ് ജോയ്, സെൽബൻ അറക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

