കൊച്ചി: കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പുതിയ ദേവാലയത്തിൻ്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന സംഗമം – ‘ഓര്‍മക്കൂട്ട്’ സംഘടിപ്പിച്ചു. കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. പോള്‍സണ്‍ സിമേതി യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. കൊച്ചി കോര്പ്പറേഷന് 13-ാം ഡിവിഷന് കൗണ്‍സിലര്‍ ശ്രീമതി റിയ ലോറന്‍സ് യോഗത്തിന് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. യോഗത്തില്‍ കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി.കെ കൗണ്‍സിലര്‍ ശ്രീമതി റിയ ലോറന്‍സ് എന്നിവരെ ആദരിക്കുകയുണ്ടായി.
വരാപ്പുഴ അതിരൂപത ബി സി സി ഡയറക്ടര്‍ റവ. ഫാ. യേശുദാസ് പഴമ്പിള്ളി ക്ലാസ്സ് നയിച്ചു.
ഇടവക സഹവികാരിമാരായ റവ. ഫാ. നിബിന് കുര്യാക്കോസ് പാപ്പാളിപ്പറമ്പില്, റവ. ഫാ. റെനില്‍ തോമസ് ഇട്ടിക്കുന്നത്ത്, റവ. ഫാ. ആഷിഖ് ലെനിന് മുക്കത്ത്, പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. വിക്ടര്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ ജോണ്സണ് ജേക്കബ്, കേന്ദ്ര സമിതി ലീഡര്‍ അലക്സ് ആന്റണി, ജോസഫ് എഡ്വിന്, ടി.പി. ബെന്നി, ഫ്രെഡി ഫ്രാന്‍സിസ്, ജെയിംസ് എ. ജി. സ്റ്റെന്‍സിലാവോസ് എന്നിവര്‍ സംസാരിച്ചു.

