പറവൂർ: വനിതാ ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ (KLCA) സെന്റ് മൈക്കിൾസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ്സ് എഡ്വികേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പറവൂരിൻ്റെ സഹകരണത്തോടെ ഫസ്റ്റ് എയ്ഡ് & ബേസിക് ലൈഫ് സപ്പോർട്ട് (CPR) ട്രെയിനിംഗ് സംഘടിപ്പിച്ചു
ഇന്ന് സമൂഹത്തിൽ ഹൃദയാഘാതം, അപകടങ്ങൾ, ശ്വാസതടസം തുടങ്ങിയ അടിയന്തര ആരോഗ്യപ്രശ്നങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, സമയബന്ധിതമായി നൽകുന്ന First Aid, .CPR തുടങ്ങിയ ജീവൻ രക്ഷാ നടപടികൾ അനേകം ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായകമാണെന്നും ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ ശരിയായ രീതിയിൽ പ്രതികരിക്കാൻ പരിശീലനം ലഭിച്ച വ്യക്തികളുടെ സാന്നിധ്യം കുടുംബത്തിലും സമൂഹത്തിലും അനിവാര്യമായി മാറിയിരിക്കുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കത്തീഡ്രൽ ഇടവക വികാരി റവ.ഫാ ഡെമനിക് പിൻഹീറോ സംസാരിച്ചു KLCA ഇടവക പ്രസിഡണ്ട് അനീഷ് റാഫേൽ പള്ളിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സെറ്റല്ല ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു.
KLCA സംസ്ഥാന വൈസ് പ്രസിഡണ്ട് അലക്സ് താളൂപ്പാടത്ത് മുഖ്യഥിതി ആയിരുന്നു രൂപത പ്രസിഡണ്ട് അനിൽ കുന്നത്തൂർ , രൂപത ജന. സെക്രട്ടറി ജോൺസൺ വാളൂർ, ഇടവക ജോ.സെക്രട്ടറി മേഴ്സി ജോസ്, വൈസ് പ്രസിഡന്റ് ബേസിൽ പള്ളിയിൽ ബിന്ദു ജോസഫ്, ഷാമോൻ കല്ലുങ്കൽ, ഓസ്റ്റിൻ കുരിശിങ്കൽ , സാലി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു ഡോ. മനു പി.വിശ്വൻ (ഓർത്തോ സർജൻ ജന.ഹോസ്പ്പിറ്റൽ എറണാകുളം ) cs ജയദേവൻ (Rtd AEO) എന്നിവർ ക്ലാസുകളും പ്രറ്റിക്കലിനും നേതൃത്വം നൽകി ഇടവക KLCA ട്രഷറർ ജോൺസൺ മംഗലത്ത് ഏവർക്കും നന്ദി പറഞ്ഞു ഇടവകയിലെ 35 യൂണിറ്റുകളിൽ നിന്നും ഇടവകയിലെവിവിധ സംഘടനകളിൽ നിന്നും 60തോളം പേർ പരിപാടിയിൽ പങ്കെടുത്തു

