കുമ്പളങ്ങി: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ മദ്യവിരുദ്ധഞായർ ആചരിച്ചു. കുമ്പളങ്ങി സേക്രഡ് ഹാർട്ട് ദേവാലയാങ്കണത്തിൽ നടന്ന പൊതുസമ്മേളനം കൊച്ചി മെത്രാൻ റൈറ്റ് റവ. ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു സർക്കാരിൻ്റെ വികലമായ മദ്യനയം തിരുത്തണമെന്നും സർക്കാർ ബിവറേജസ് കോർപ്പറേഷൻ പുതുതായി ഉത്പാദിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന മദ്യത്തിന് പേരിടൽ മത്സരവും മറ്റും കോടതി ഇടപെട്ട് തടയേണ്ടിവന്നു. ഇത്തരം പ്രവണതകൾ അപഹാസ്യമാണ്. ബാറിൻ്റെ സമയമാറ്റവും രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നല്കിയത് അങ്ങേയറ്റം അപലപനീയമാണ്.
സമൂഹത്തിൻ്റെ സുസ്ഥിതിയെത്തന്നെ ബാധിക്കുന്നുതും കുടുംബങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ പ്രസ്തുത തീരുമാനം പുന:പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.എക്സ് ബോണി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ആൻ്റണി അറക്കൽ, ജന.സെക്രട്ടറി പീറ്റർ റൂഫസ് , കെസിവൈഎം കൊച്ചി രൂപത പ്രസിഡണ്ട് ഡാനിയ ആൻ്റണി, ജില്ലാ പഞ്ചായത്തംഗം ജോസഫ് മാർട്ടിൻ, ജോബ് പുളിക്കൻ, ടെനി തോമസ്, ലാലി സേവ്യർ, സിസ്റ്റർ മേരി മേഴ്സി എന്നിവർ പ്രസംഗിച്ചു.

