കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്പ്സ് ഹൗസും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു. ആശീർവ്വാദകർമ്മത്തിന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകവാടത്തിൽ നാടമുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് ബിഷപ്പ്സ് ഹൗസ് ചാപ്പലിൽ ദീപം തെളിച്ച ശേഷം ആശീർവ്വാദകർമ്മം നിർവ്വഹിച്ചു. സോളാർ പദ്ധതിയുടെ ആശീർവ്വാദവും നടന്നു. ബിഷപ്പ് ഡോ. അംബ്രോസ് ,വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു.
സന്യസ്തതർക്കുള്ള എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ റവ.ഡോ. ഹെൽവസ്റ്റ് റൊസാരിയോ, ഒഎസ്ജെ സെൻ്റ് തോമസ് പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ ഫാ. ജോഷി കോണത്ത് , വിശ്വാസപരിശീലന ഡയറക്ടർ ഫാ.സിജോ വേലിക്കകത്തോട്ട് , ഫൊറോന വികാരിമാർ തുടങ്ങി നിരവധി വൈദീകരും സന്യസ്തരും , കൗൺസിലർമാരും, വിശ്വാസികളും സംബന്ധിച്ചു. കോൺട്രാക്ടർ വി.എം. ജോണി , എഞ്ചിനീയർ ബെന്നി ഫ്രാൻസിസ് കുന്നത്തൂർ തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് ബിഷപ്പ് ഉപഹാരം നല്കി ആദരിച്ചു.
1987 ഒക്ടോബർ നാലിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട കോട്ടപ്പുറം രൂപതക്ക്, ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിൻ്റെ ഭരണകാലത്ത് 1991 ഏപ്രിൽ ൽ 29 നാണ് ആദ്യ ബിഷപ്പ്സ് ഹൗസ് കോട്ടപ്പുറത്ത് നിർമ്മാണം പൂർത്തിയാക്കി ആശീർവദിക്കപ്പെട്ടത്. പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ നിർമ്മാണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കും 2025 മാർച്ച് അറിന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ തുടക്കം കുറിച്ചു. ഒരു വർഷം തികയുമ്പോൾ 2026 മാർച്ച് ആറിനാണ് ഇപ്പോൾ നവീകരണം പൂർത്തിയാക്കി ആശീർവ്വാദം നടന്നത്.




