പുനലൂർ: പുനലൂർ രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്ന ബിഷപ്പ് മത്യാസ് കാപ്പിൽ തിരുമേനിയുടെ 19 ാഠചരമവാർഷികവും, വൈദീകരുടെ മാസധ്യാനവും നടത്തപ്പെട്ടു. ഫാ. സെബാസ്റ്റ്യൻ തോബിയാസ് മാസാധ്യാനം നയിക്കുകയും, സന്നിഹിതരായിരുന്ന വൈദീകരും സന്യസ്തരും അനുരഞ്ജന കൂദാശയിൽ പങ്കുചേർന്നു.
ബിഷപ്പ് മത്യാസ് കാപ്പിൽ തിരുമേനിയുടെ 19 ാഠചരമവാർഷിക അനുസ്മരണ ദിവ്യബലി പുനലൂർ രൂപത ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമികത്വത്തിൽ പുനലൂർ സെൻറ് മേരീസ് കത്തീഡ്രലിൽ നടത്തപ്പെട്ടു. ദിവ്യബലി മദ്ധ്യേ ഫാദർ ബെനഡിക്ട് ജെ തെക്കുവിള അനുസ്മരണ പ്രഭാഷണം നടത്തി. അതിനു ശേഷം ബിഷപ്പ് മത്യാസിന്റെ കല്ലറയുടെ സമീപം പരേത അനുസ്മരണ പ്രാർത്ഥനയും നടത്തപ്പെട്ടു. രൂപതയിലെ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും സന്നിഹിതരായിരുന്നു.



