നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ സെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ നിന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ നേതൃത്വത്തിൽ 22.02.26 ഞായറാഴ്ച്ച വൈക. 3 ന് പേയാട് മൈനർ സെമിനാരി സന്ദർശനം നടത്തി. സെമിനാരി റെക്ടർ ഫാ. അലോഷ്യസ് സത്യനേശനുംബ്രദേഴ്സും ചേർന്ന് സ്ഥീകരിച്ചു.
ഇടവക അംഗങ്ങൾക്ക് സെമിനാരിയെ കുറിച്ച് അറിയാനും അനുഭവിക്കാനുമാണ് സന്ദർശനo. ഇടവകയിൽ നിന്നും സ്വരൂപിച്ച സാമ്പത്തികവും സാധനങ്ങളും ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിൽ നല്കി. 2 മണിക്കൂർ സെമിനാരി അകത്തളം ചൂറ്റി സഞ്ചരിച്ച് ബ്രദേഴ്സുമായി സൗഹ്യദ സംഭാഷണവും ചായ സൽക്കാരം നടത്തി. ബിസിസി കോഡിനേറ്റർ പി.ജെ.ജപരാജ് നേതൃത്വം നല്കി.


