തലശ്ശേരി: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLC WA)രൂപത ജനറൽ കൌൺസിൽ തലശ്ശേരി ഹോളി റോസറി ചർച്ചിൽ വെച്ച് നടന്നു. KLCWAസംസ്ഥാന പ്രസിഡണ്ട് ഷർളി സ്റ്റാൻലിപതാക ഉയർത്തിയതോടുകൂടി യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഷർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ കൌൺസിൽ രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാദർ ബെന്നി മണപ്പാട്ട് ഉത്ഘാടനം ചെയ്തു.
സ്ത്രീകൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനെക്കുറിച്ചും പുരുഷൻമാരെ പോലെ തന്നെ സ്ത്രീകൾക്കും എല്ലാ മേഖലയിലും തുല്യ പങ്കാളിത്തം വേണമെന്നും കൌൺസിൽ ചർച്ച ചെയ്തു. KLC WA രൂപത ഡയറക്ടർ ഫാദർ ആൻസിൽ പീറ്റർ,ആനിമേറ്റർ സി. പ്രിൻസി ആൻ്റണി, ജനറൽ സെക്രട്ടറി ഷിജവിൻസെൻ്റ്, KLCA രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ്, KLC WA വൈസ് പ്രസിഡണ്ട് ജീവമേരി, ബീന പ്രദീപ്, ലീന ഗ്ലെൻ,ഷാലി സുനിൽ, ആൻ്റോ (KLCA ) സെലിൻ ജോയ് എന്നിവർ സംസാരിച്ചു. കൌൺസിലിൽ പ്രകാശൻമാസ്റ്റർ പയ്യനൂർ ഗുഡ് പേരൻ്റ് എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് നയിച്ചു

