ആട് 3യുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. മാർച്ച് 19ന് ചിത്രം റിലീസ് ചെയ്യും. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷ ദിനവുമായി ബന്ധപ്പെട്ടാണ് മാർച്ച് പത്തൊമ്പതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ആടിൻ്റെ മൂന്നാം പതിപ്പിൽ എത്തുമ്പോൾ ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകർ , ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
സംഘർഷഭരിതമായ സ്ഥിതിവിശേഷത്തെ തന്നെയാണ് ഇവർ നേരിടുന്നതെന്ന് ഈ പോസ്റ്റർ വ്യക്തമാക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം വലിയ പ്രാധാന്യം നേടിക്കഴിഞ്ഞിരിക്കുന്നു. മുൻഭാഗങ്ങളുടെ വിജയവും, കഥാപാത്രങ്ങളിലെ കൗതുകവും, വിശാലമായ ക്യാൻവാസ്സും വൻ മുതൽമുടക്കുമൊക്കെയാണ് ഈ ചിത്രത്തിന് വലിയ പ്രതീക്ഷക്കു വകനൽകിയിരിക്കുന്നത്.

