പെരുവയൽ: ഒൻപത് പതിറ്റാണ്ടിന്റെ നിറവിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സ്കൂൾ നവതി സമാപനാഘോഷം ‘ഇവാര 2കെ25’ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത റവ.ഡോ. വർഗീസ് ചക്കാലക്കൽ നവതി സമാപന സമ്മേളനത്തിന്റെയും നവതി സ്മാരക ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.
എം.കെ. രാഘവൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ, നവതി സ്മരണികയുടെ കവർ പേജ് പ്രകാശനം പി.ടി.എ. റഹീം എം.എൽ.എ നിർവ്വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോൺ ജിയോലിൻ അനുഗ്രഹ പ്രഭാഷണം നടത്തി.ചലച്ചിത്ര താരം ഹരീഷ് കണാരൻ മുഖ്യാതിഥിയായിരുന്നു. 38 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപിക ജെയ്സി കെ.ആറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി ആദരിച്ചു.
സ്കൂൾ മാനേജർ റവ. ഫാദർ ക്ലാർക്ക്സൻ സേവ്യർ പി.എ, ഹെഡ്മാസ്റ്റർ ജിബിൻ ജോസഫ്,പാരിഷ് സെക്രട്ടറി ബിനു എഡ് വേഡ് വിദ്യാഭ്യാസരംഗത്തെയും, സാമൂഹിക സാംസ്കാരിക രംഗത്തെയും വിവിധ ജനപ്രതിനിധികൾ പ്രസ്തുത ചടങ്ങിന് ആശംസകൾ അർപ്പിച്ചു . തുടർന്ന് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.

