കോട്ടപ്പുറം: ഫാ. വര്‍ഗീസ് താണിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനര്‍ക്കായി നിര്‍മിച്ച 20 വീടുകളുടെ താക്കോല്‍ ദാനം ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളി ക്രോസ്സ് പാരീഷ് ഹാളില്‍ നടത്തി. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ട്രസ്റ്റിന്റെ സ്ഥാപകന്‍ ഫാ. വര്‍ഗീസ് താണിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിനിമതാരം സിനോജ് വര്‍ഗീസ് താക്കോല്‍ദാനം നടത്തി. പ്രശസ്ത കൊമേഡിയനും സിനിമാ താരവുമായ രാജേഷ് പറവൂര്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന 10 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിത്യ ടീച്ചര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പറവൂര്‍ ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് വര്‍ഗീസ് ഫാ. വര്‍ഗീസ് താണിയത്തിനു പൊന്നാട നല്കി ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ആള്ഡ്രിന് കെ. ജോബോയ്, ഷിപ്പി സെബാസ്റ്റ്യന്‍, ഷാലി ആന്റണി, കടല്‍വാതുരുത്ത് പള്ളി വികാരി ഫാ. ജോയ് തേലക്കാട്ട്, ഫാ. പ്രസാദ് ഒസിഡി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിനു ട്രസ്റ്റിന്റെ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് താണിയത്ത് സ്വാഗതവും, ട്രസ്റ്റിന്റെ ചെയര്മാന് ജോസി താണിയന്‍ നന്ദിയും പറഞ്ഞു. ഈ വര്‍ഷം ട്രസ്റ്റ് കോട്ടപ്പുറം, ഗോതുരുത്ത്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ 300 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി. 2026 വര്‍ഷം 30 പുതിയ വീടുകളാണ് ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്നത്

