കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (KIDS)യും NABARDഉം സംയുക്തമായി സംഘടിപ്പിച്ച എൻജിഒ മീറ്റ് 2026 ഫെബ്രുവരി 13-ന് രാവിലെ 10.30-ന് കിഡ്സ് ക്യാമ്പസിൽ നടന്നു. വിവിധ എൻജിഒ പ്രതിനിധികൾ പങ്കെടുത്ത യോഗം എൻജിഒകളുടെ ശേഷിവർധന (Capacity Building) ലക്ഷ്യമാക്കി സംഘടിപ്പിച്ചതായിരുന്നു.
യോഗം പ്രാർത്ഥനയോടെ ആരംഭിച്ചു. കിഡ്സ് അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. വിനുപീറ്റർ പടമാട്ടുമ്മൽ സ്വാഗതം ആശംസിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസന പ്രവർത്തനങ്ങളിൽ എൻജിഒകളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന പ്രബന്ധാവതരണത്തിൽ NABARD ഡിഡിഎം ശ്രീ സെബിൻ ആന്റണി NABARD പദ്ധതികളും എൻജിഒകൾക്ക് ലഭ്യമാകുന്ന സഹായങ്ങളും വിശദീകരിച്ചു. കിഡ്സ് കോട്ടപ്പുറം പ്രോജക്ട് കോ-ഓർഡിനേറ്റർ കുമാരി വിനയ വിൽസൺ കിഡ്സിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. കിഡ്സ് കോ-ഓർഡിനേറ്റർ സിസ്റ്റർ ഷൈനി മോൾ നന്ദി പറഞ്ഞു. എൻജിഒകളുടെ ശേഷിവർധനയും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഈ മീറ്റ് ഏറെ സഹായകരമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

