പുനലൂർ : പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി Cancer Care Project, ആശാകിരണം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ക്യാൻസർ ദിനാചരണം സംഘടിപ്പിച്ചു. പി. എസ്സ്. എസ്സ്. എസ്സ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പുനലൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. നെൽസൺ സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു.
പുനലൂർ മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് അനുഗ്രഹ പ്രഭാഷണവും നിർദ്ധനരായ ക്യാൻസർ രോഗികൾക്കുള്ള സഹായവും വിതരണം ചെയ്തു. പി. എസ്സ്. എസ്സ്. എസ്സ്. ഡയറക്ടർ ഫാ. വിനീത് ബെനഡിക്ട് സ്വാഗതവും ആശാകിരണം പ്രോജക്ട് കോർഡിനേറ്റർ ശ്രീ. ദിനേശ് ബാബു കൃതജ്ഞതയും രേഖപെടുത്തി. മീറ്റിഗിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ഏററു ചൊല്ലി. തുടർന്ന് ക്യാൻസറും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി പി. എസ്സ്. എസ്സ്. എസ്സ്. കോ-ഓർഡിനേറ്റർ ശ്രീ. സണ്ണി വി.ഒ. ക്ലാസ്സ് നയിച്ചു.

