കോട്ടയം : മഹാത്മാ ഗാന്ധി (എം.ജി.) സർവകലാശാലയും ലീഡ്സ് ബെക്കറ്റ്, സർവകലാശാലയും (എൽ.ബി.യു.) സംയുക്തമായി നടത്തുന്ന ജേർണലിസം, ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിലെ ഡ്യൂവൽ ഡിഗ്രി മാസ്റ്റേഴ്സ് ,പ്രോഗ്രാം 2026 ഫെബ്രുവരി 6-ന് വൈകിട്ട് 3 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്)ൽ ഔപചാരികമായി പ്രഖ്യാപിക്കപ്പെടും.
ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കുന്ന നോഡൽ സ്ഥാപനമായ സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്), എറണാകുളം, യുകെയിലെ ലീഡ്സ്, ബെക്കറ്റ് സർവകലാശാലയുമായി ഇതിനകം തന്നെ ധാരണാപത്രം (MoU) ഒപ്പുവെച്ചിട്ടുണ്ട്. ഈ രണ്ട് വർഷത്തെ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡ്യൂവൽ, ഡിഗ്രി മാസ്റ്റേഴ്സ് പ്രോഗ്രാം 2026 മെയ് മാസത്തിൽ ആരംഭിക്കുന്ന ഒരു പ്രിപറേറ്ററി സെമസ്റ്ററോടെയാണ് ആരംഭിക്കുക.
തുടർന്ന് സെന്റ് തെരേസാസ്, കോളേജിൽ ആദ്യ സെമസ്റ്ററും, ലീഡ്സ് ബെക്കറ്റ് സർവകലാശാലയിൽ രണ്ടാം സെമസ്റ്ററും നടക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യുകെയിലെ ലീഡ്സ് ബെക്കറ്റ് , സർവകലാശാലയിലെ ലീഡ്സ് ബിസിനസ് സ്കൂളിന്റെ കോഴ്സ് ഡയറക്ടറായ പ്രൊഫ. ഷോൺ ഡോഡ്സണുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കും.
ഫെബ്രുവരി 6-ന് ഉച്ചയ്ക്ക് 1.30-ന് സെന്റ് തെരേസാസ് കോളേജിന്റെ ആർട്സ് ബ്ലോക്കിൽ നടക്കുന്ന ഓറിയന്റേഷൻ സെഷനിൽ പ്രോഗ്രാമിന്റെ ഘടന, പാഠ്യപദ്ധതി, അന്താരാഷട്ര അക്കാദമിക് പരിചയം, തൊഴിൽ സാധ്യതകൾ എന്നിവ വിശദീകരിക്കും.
ഈ ചരിത്രപരമായ സഹകരണം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ആഗോള അക്കാദമിക് പരിചയം വർധിപ്പിക്കുന്നതിനും, നൈപുണ്യ വികസനം ത്സാഹിപ്പിക്കുന്നതിനും, അതിവേഗം മാറുന്ന മീഡിയയും കമ്മ്യൂണിക്കേഷൻ മേഖലയിലും ബിരുദധാരികളുടെ തൊഴിൽസാധ്യത മെച്ചപ്പെടുത്തുന്നതിനും ഒരു നിർണായക മുന്നേറ്റമായിയിരിക്കും .

