രുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥികളായി സമുദായാംഗങ്ങളെ പരി
ഗണിക്കണമെന്ന് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ജില്ലാ കൗൺസിൽ യോഗം യുഡിഎഫ്, എൽഡിഎഫ് മുന്നണികളോട് ആവശ്യപ്പെട്ടു.
സിഎസ്എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ലഡ്ഗർ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കൗൺസിൽ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ ഉഘാടനം ചെയ്തു. നേതാക്കളായ പി. ടൈറ്റസ്, ഹൈസന്ത് ലൂയിസ്, ആന്റണി ജോർജ്, പീറ്റർ കൂലാസ്, എ. നെറ്റോ, ഒളിവർ ഫെർണാണ്ടസ്, പ്രസാദ് പാവൂർ, എസ്. ജോണി, എച്ച്, അലോഷ്യസ്, അഡ്വ. ബെയിസിൽ ഷിബു, അഡ്വ. ദീപ സണ്ണി, എസ്. യേശുദാസൻ, റോക്കി ജേക്കബ്, ജൂഡിയൻ മഞ്ചു എന്നിവർ പ്രസംഗിച്ചു.

