പത്തനംതിട്ട: മഞ്ഞനിക്കര ദയറയിൽ കമ്പടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി എട്ട് മുതൽ 14 വരെ കൊണ്ടാടും. എട്ടിനു രാവിലെ മഞ്ഞനിക്കു ദയാറ കത്തീഡ്രലിൽ കുർബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളിൽ അന്ന് പാതിയർക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂർ കുരിശിങ്കൽ ദയറാത്തലവൻ ഗീവർഗീസ് അത്തനേഷ്യസ് കൊടിയേറ്റും.
ഒമ്പതു മുതൽ 12 വരെ രാവി വിശുദ്ധ കുർബാനയും വൈകുന്നേരം കൺവൻഷൻ യോഗങ്ങളും നടക്കും. 13 നു രാവിലെ മലബാർ മേഖലയിൽ നിന്നുള്ള പ്രധാന തീർഥാടകസംഘത്തെ കവാടത്തിൽ സ്വീകരിക്കും. 7.30ന് ബസേലിയൂസ് ജോസഫ് കാതോലിക്കാ ബാവയുടെ പ്രധാന കാമികത്വത്തിൽ കുർബാന ഉച്ച കഴിഞ്ഞ് മൂന്നിന് തീർഥാടക സംഘത്തെ ഓമല്ലൂർ കുരിശിങ്കലും സ്വീകരിക്കും. വൈകുന്നേരം തീർഥയാത്രാ സമ്മേളനം. ശ്രേഷ്ട കത്തോലിക്കാ ജോസഫ് ബാവ അധ്യക്ഷത വഹിക്കും.

