ഒഡിഷ: ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിൻറെയും മക്കളുടെയും രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്. 1999 ജനുവരി 22ന് ഒഡീഷയിലെ കിയോൺജാർ ജില്ലയിൽപ്പെട്ട മനോഹർപുർ ഗ്രാമത്തിലായിരുന്നു ലോകത്തെ നടുക്കിയ സംഭവമുണ്ടായത്.
തന്റെ അടക്കാനാവാത്ത വേദനയും ദുഖവും കടിച്ചമർത്തിക്കൊണ്ട് ഗ്ലാഡിസ് സ്റ്റെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ‘എന്റെ ഭർത്താവിനെയും മക്കളെയും കൊന്നവരോട് ഞാൻ ക്ഷമിക്കുന്നു. പക്ഷേ, ഇത്രയും നികൃഷ്ടമായ ഒരു കൊലപാതകം ചെയ്യുന്ന ഒരാളോട് ക്ഷമിക്കാനോ മറക്കാനോ ഭരണകൂടത്തിന് അവകാശമില്ല’…. ഓസ്ട്രേലിയൻ പൗരനായ ഗ്രഹാം സ്റ്റെയിനിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ബജ്റംഗ്ദൾ പ്രവർത്തകർ ക്രൂരമായി ജീവനോടെ ചുട്ടുകൊന്നിച്ച് ഇന്നേക്ക് 25 വർഷം. തന്റെ ഭർത്താവിനെയും മക്കളെയും ഇല്ലാതാക്കിയവരോട് ക്ഷമിക്കുന്നതായി ഗ്ലാഡിസ് പ്രഖ്യാപിക്കുന്നതാണ് മേൽപ്പറഞ്ഞ വരികൾ.
വർഷം 1999. ജനുവരി 21ന് അർധരാത്രിയിലാണ് ഗ്ലാഡിസ് സ്റ്റെയിന്സിന് അവരുടെ എല്ലാമെല്ലാമായ ഭർത്താവിനെയും രണ്ട് മക്കളെയും നഷ്ടപ്പെട്ടത്. മനോഹർപൂർ-ബാരിപാഡിലെ വനപ്രദേശത്ത് തങ്ങളുടെ ജീപ്പിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും ഒറീസയിലെ പശു കച്ചവടക്കാരനും ബജ്റംഗ്ദൾ പ്രവർത്തകനുമായ ദാരാ സിംഗിന്റെ നേതൃത്വത്തിൽ ജീവനോട് ചുട്ടുകൊന്നത്. ഒഡിഷയിൽ കുഷ്ഠരോഗബാധിതരുടെ ദുരിതങ്ങളിൽ ചേർന്നുനിന്ന് അവർക്കായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഓസ്ട്രേലിയൻ പൗരന്മാരാണ് ക്രിസ്ത്യൻ മിഷനറി അംഗങ്ങളായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്, 9ഉം 7ഉം വയസ് മാത്രമുള്ള മക്കളായ ഫിലിപ്പ്, തിമോത്തിയും ഭാര്യ ഗ്ലാഡിസും.

