പാലാ : കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗത്തിൽ എത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ സമിതി ആവശ്യപ്പെട്ടു.
നേരായ പാതയിൽ വേഗത കുട്ടി വന്ന് അച്ചനെ ഇടിച്ച കാർ സംഭവത്തിനു ശേഷം നിർത്താതെ പോയതിൽ ദുരൂഹത സംശയിക്കുന്നു. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ രാജീവ് കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ടോമി കണ്ണീറ്റു മാലിൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണിറ്റുകര, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.
അതേ സമയം കുറ്റക്കാരെ പിടികൂടുന്നതിനായി പാലാ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി,കുറ്റക്കാരെ സമയ ബന്ധിതമായി പിടികൂടുമെന്നും സുപ്രധാന വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

