കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയും നേവി വെൽഫെയർ ആൻഡ് വെൽനെസ് അസോസിയേഷനും (NWWA) സംയുക്തമായി സർവൈക്കൽ കാൻസർ, സ്തനാർബുദം എന്നിവയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊച്ചി നേവൽ ബേസിലെ സരസ്വതി ഹാളിൽ വെച്ച് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി NWWA ദക്ഷിണ മേഖല വൈസ് പ്രസിഡന്റായ വർഷ കുണ്ടു ഉദ്ഘാടനം ചെയ്തു.
എറണാകുളം ലൂർദ് ആശുപത്രിയിലെ ഗൈനക്കോളജി & ഒബ്സ്ടെട്രിക്സ് വിഭാഗം കൺസൾട്ടന്റായ ഡോ. കാർത്തിക ചങ്ങരത്ത് സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന സ്തനാർബുദവും സർവൈക്കൽ കാൻസറും, അവയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സമയബന്ധിത പരിശോധനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രഗതി ആക്ടിവിറ്റി കോഓർഡിനേറ്റർ കൊച്ചി റിട്ടയേർഡ് കമാൻഡർ സുപ്രിയ ദധ്വാൾ, പ്രഗതി ആക്ടിവിറ്റി കോഓർഡിനേറ്റർ, രാമേശ്വരം ,ആദിതി ഷിൻഡെ എന്നിവർ പ്രസംഗിച്ചു.
നേവൽ ഓഫീസർമാരുടെ ഭാര്യമാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

