വത്തിക്കാൻ : 2026-ലേക്കുളള ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക, പ്രാർഥനാ നിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തി. എല്ലാ മാസവും, ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കാൻ പാപ്പ ആവശ്യപ്പെടാറുണ്ട്. 2026-ലേക്കുളള പാപ്പയുടെ പ്രത്യേക നിയോഗങ്ങളുടെ പൂർണ്ണമായ പട്ടിക ചുവടെ ചേർക്കുന്നു:
ജനുവരി: ദൈവവചനത്തോടുകൂടിയ പ്രാർഥനയ്ക്കായി
ദൈവവചനത്തോടുകൂടിയ പ്രാർഥന നമ്മുde ജീവിതത്തിന് പോഷണവും നമ്മുടെ സമൂഹങ്ങളിൽ പ്രത്യാശയുടെ ഉറവിടവുമാകട്ടെ. അത് കൂടുതൽ സാഹോദര്യപരവും, മിഷനറിയുമായ ഒരു സഭ കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കട്ടെ എന്നും നമുക്ക് പ്രാർഥിക്കാം.
ഫെബ്രുവരി: ഭേദമാക്കാനാവാത്ത രോഗങ്ങളുള്ള കുട്ടികൾക്കായി,
ഭേദമാക്കാനാവാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ വൈദ്യസഹായവും, പിന്തുണയും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം. ശക്തിയും, പ്രതീക്ഷയും നഷ്ടപ്പെടരുത്.
മാർച്ച്: നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി,
രാഷ്ട്രങ്ങൾ ഫലപ്രദമായ നിരായുധീകരണത്തിലേക്ക് പ്രത്യേകിച്ച് ആണവ നിരായുധീകരണത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയും ലോക നേതാക്കൾ അക്രമത്തിനു പകരം, സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത തിരഞ്ഞെടുക്കട്ടെ എന്നും നമുക്ക് പ്രാർഥിക്കാം.
ഏപ്രിൽ: ദൈവവിളിയിൽ പ്രതിസന്ധിയിലായ വൈദികർക്കായി
ദൈവവിളിയിൽ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വൈദികർക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം. അങ്ങനെ അവർക്ക്, ആവശ്യമായ പിന്തുണ ലഭിക്കുകയും സമൂഹങ്ങൾ അവരെ മനസ്സിലാക്കിയും പ്രാർഥനയോടെയും പിന്തുണയ്ക്കുകയും ചെയ്യട്ടെ
മെയ്: എല്ലാവർക്കും ഭക്ഷണം ലഭിക്കാൻ വേണ്ടി്
വലിയ ഉൽപ്പാദകർ മുതൽ ചെറുകിട ഉപഭോക്താക്കൾ, വരെയുളള എല്ലാവരും ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും എല്ലാവർക്കും ഗുണനിലവാരമുളള ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധരാകണമെന്ന് നമുക്ക് പ്രാർഥിക്കാം.
ജൂൺ: കായിക മൂല്യങ്ങൾ വളരുന്നതിനായി
സംസ്കാരങ്ങൾക്കും രാഷ്മങ്ങൾക്കും ഇടയിൽ, സമാധാനത്തിന്റെയും കണ്ടുമുട്ടലിൻ്റെയും, സംഭാഷണത്തിന്റെയും ഒru ഉപകരണമാകാനും, ബഹുമാനം, ഐക്യദാർഢ്യം, വ്യക്തിഗത വളർച്ച തുടങ്ങിയ മൂല്യങ്ങൾ, പ്രോത്സാഹിപ്പിക്കാനും സ്പോർട്സ് സഹായിക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
ജൂലൈ: മനുഷ്യജീവനോടുള്ള ബഹുമാനത്തിനായി്.
മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതിനെ ദൈവത്തിന്റെ ദാനമായി അംഗീകരിച്ചുകൊണ്ട്, അതിന്റെ ബഹുമാനത്തിനും സംരക്ഷണത്തിനും വേണ്ടി നമുക്ക് , പ്രാർഥിക്കാം.
ഓഗസ്റ്റ്: നഗരത്തിലെ സുവിശേഷവൽക്കരണത്തിനായി
അജ്ഞതതയും ഏകാന്തതയും പലപ്പോഴും അടയാളപ്പെടുത്തുന്ന വലിയ നഗരങ്ങളിൽ, സുവിശേഷം, പ്രഘോഷിക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്താനും, സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള സൃഷ്ടിപരമായ വഴികൾ കണ്ടെത്താനും നമുക്ക് പ്രാർഥിക്കാം.
സെപ്റ്റംബർ: ജലസംരക്ഷണത്തിനായി
എല്ലാവർക്കും തുല്യമായി പ്രവേശനം ലഭിക്കുന്നതിന്, ഒരു സുപ്രധാന വിഭവമായ ജലത്തിന്റെ നീതിയുക്തവും, സുസ്ഥിരവുമായ മാനേജ്മെന്റ്റിനായി നമുക്ക് പ്രാർഥിക്കാം.
ഒക്ടോബർ: മാനസികാരോഗ്യ ശുശ്രൂഷയ്ക്കായി
സഭയിലുടനീളം മാനസികാരോഗ്യ ശുശ്രൂഷ സ്ഥാപിക്കപ്പെടാനും, മാനസിക രോഗമുള്ളവരുde കളങ്കവും വിവേചനവും മറികടക്കാൻ സഹായിക്കാനും നമുക്ക് , പ്രാർഥിക്കാം.
നവംബർ: സമ്പത്തിന്റെ ശരിയായ ഉപയോഗത്തിനായി
സ്വാർത്ഥതയുടെ പ്രലോഭനത്തിന് വഴങ്ങാതെ, സമ്പത്ത് എല്ലായ്പ്പോഴും പൊതുനന്മയ്ക്കും കുറവുള്ളവരുടെ ഐക്യദാർഢ്യത്തിനും വേണ്ടി ഉപയോഗിക്കപ്പെടുന്നതിനായി നമുക്ക് പ്രാർഥിക്കാം.
ഡിസംബർ: ഒറ്റയ്ക്ക് മാതാപിതാക്കളുള്ള കുടുംബങ്ങൾക്ക്
അമ്മയുടെയോ പിതാവിന്റെയോ അഭാവം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഭയിൽ പിന്തുണയും അകമ്പടിയും ലഭിക്കുന്നതിനും, പ്രയാസകരമായ സമയങ്ങളിൽ വിശ്വാസത്തിൽ സഹായവും ശക്തിയും ലഭിക്കുന്നതിനും വേണ്ടി നമുക്ക് പ്രാർഥിക്കാം.

