കേരളത്തോട് പ്രതികാരം
കൊച്ചി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്നു 5,900 കോടി രൂപകൂടി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു . ബുധനാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് സര്‍ക്കാരിനു കിട്ടിയത് .
കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മന്ത്രി ബാലഗോപാൽ പറഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
കിഫ്ബി, പെന്ഷന് കമ്പനി എന്നിവയുടെ പേരില്‍ നേരത്തേതന്നെ വായ്പാപരിധിയില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയിരുന്നു. ഈ സാമ്പത്തികവര്‍ഷം മാത്രം വായ്പായിനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കിഫ്ബി ഫണ്ട് 12 കോടി വെട്ടിക്കുറച്ചു. ഈ വര്‍ഷം ഗ്യാരന്റി റിഡക്ഷന്‍ ഫണ്ടിന്റെ പേരില്‍ 3300 കോടി രൂപയും വെട്ടിക്കുറച്ചു.

