റോം: സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ മതിയാക്കാനും ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കാനുമുള്ള ആഹ്വാനവുമായി ലിയോ പാപ്പ.സിഡ്നി ബീച്ചിൽ ജൂതമതസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവർക്കായി മാർപാപ്പ പ്രാർത്ഥിക്കുകയും ചെയ്തു.
ഡിസംബർ 14നാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണമുണ്ടായത്. ആറ് പേർ മരിച്ചതായും 40 പേർക്ക് പരിക്കുള്ളതായുമാണ് ഒടുവിലത്തെ വിവരം. ജൂത മതസ്ഥരുടെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്.

