ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് ശശി തരൂർ എംപി. കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്നാണ് തരൂർ വീണ്ടും ട്വിറ്ററിൽ കുറിച്ചത് .
കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നുവെന്ന് അവലോകനത്തിൽ പറയുന്നു. ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നുവെന്ന നിരീക്ഷണമാണ് വിമർശനത്തിലുള്ളത് . തരൂരിനെ കോൺഗ്രസ് ഒതുക്കുന്നുവെന്നും അവലോകനത്തിൽ പറയുന്നു.
മൻമോഹൻസിംഗ് അടക്കമുള്ള നേതാക്കൾ വിചാരധാരയുടെ പ്രതീകമെന്നും തരൂർ അവലോകനത്തിൽ പറയുന്നുണ്ട്.എന്നാൽ പതിവുപോലെ ഇതിനെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല.

