മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ കബഡി താരം കൻവർ ദിഗ്വിജയ് സിംഗ് (30) വെടിയേറ്റ് മരിച്ചു..ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. മൊഹാലിയിലെ സൊഹാനയിലുള്ള ബെട്വാൻ സ്പോർട്സ് ക്ലബിൽ കബഡി മത്സരം നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
ബൈക്കിലെത്തിയ അക്രമി കൻവർ സിംഗിനെ നേരെ വെടിയുതിർത്തു . ഗുരുതരമായി പരിക്കേറ്റ കൻവറിനെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവച്ചതിന് ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

