ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി . രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുഖ്ബീര്‍ സന്ധു, വിവേക് ജോഷി എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് പ്രഖ്യാപനം.സത്യമെന്ന ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നും എന്നാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു. നിങ്ങള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്ന് മറക്കരുത് അദ്ദേഹം ഓർമ്മിപ്പിച്ചു . മോദിയുടെ ഇലക്ഷന് കമ്മീഷണറല്ല. ഈ നിയമം ഞങ്ങള്‍ മാറ്റി നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ഞങ്ങള്‍ സത്യത്തിനുവേണ്ടിയാണ് പോരാടുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
Trending
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
- നയതന്ത്രപ്രവർത്തനങ്ങൾ, പ്രത്യാശയ്ക്ക് അതുല്യ അർഥം: പാപ്പാ
- ആത്മാക്കളുടെ സൗഖ്യത്തിനായി സമർപ്പിത ജീവിതം: മുൻ സ്പാനിഷ് ഡോക്ടറുടെ ജീവിതസാക്ഷ്യം വൈറൽ
- വിയന്നായിലെ ക്രൂശിക്കപ്പെട്ട തവള; അവഹേളനത്തിനെതിരെ പ്രാർത്ഥനാറാലി
- കോംഗോയിലെ അക്രമം അവസാനിപ്പിക്കാൻ ലിയോ പാപ്പാ ആഹ്വാനം ചെയ്തു
- കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി- തരൂർ
- കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും-രാഹുൽ ഗാന്ധി

