യാത്രക്കാര്‍ക്ക് റീഫണ്ടായി നല്‍കിയത് 610 കോടി
ന്യൂഡല്‍ഹി: ഒരാഴ്ച നീണ്ട പ്രതിസന്ധി അവസാനിക്കുന്നു . ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക്. സർവ്വീസുകൾ കുത്തഴിഞ്ഞതോടെ യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇതുവരെ റീഫണ്ടായി നല്‍കിയത് 610 കോടി രൂപയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഇന്നലെ രാത്രി എട്ടുമണിക്ക് മുന്‍പായി യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 15 വരെ റദ്ദാക്കുന്ന എല്ലാ സര്‍വീസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള പരിശ്രമത്തിലാണെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു.
വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചു. 48 മണിക്കൂര്‍ സമയമാണ് ബാഗേജുകള്‍ എത്തിക്കാന്‍ കേന്ദ്രം അനുവദിച്ചത്. റീഫണ്ട് നടപടികളും ബാഗേജ് തിരികെ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

