വത്തിക്കാൻ സിറ്റി: ശാസ്ത്രീയ മികവും കാരുണ്യവും ധാർമ്മിക ഉത്തരവാദിത്തവും സംയോജിപ്പിക്കുന്ന ഒരു സന്തുലിത സമീപനം ഉയർത്തിപ്പിടിക്കാൻ കാർഡിയോളജിസ്റ്റുകളോട് ലിയോ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിച്ചു. മനുഷ്യ ഹൃദയത്തെ സുഖപ്പെടുത്തുന്നതിൽ ശാരീരിക പരിചരണവും ആഴമേറിയ ആത്മീയ മാനവും ഉൾപ്പെടുന്നുവെന്ന് പറഞ്ഞു.
വത്തിക്കാനിൽ, പാരീസ് റീവാസ്കുലറൈസേഷൻ കോഴ്സിൽ പങ്കെടുക്കുന്ന കാർഡിയോളജിസ്റ്റുകളെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്റർവെൻഷണൽ കാർഡിയോളജി മേഖലയിലെവരുടെ ഗണ്യമായ സംഭാവനയെ പാപ്പാ അംഗീകരിച്ചു, അവരുടെ പ്രവർത്തനം “ശാസ്ത്രം, അനുകമ്പ, ധാർമ്മിക ഉത്തരവാദിത്തം എന്നിവയുടെ സംഗമമാണ് “. ഓരോ മെഡിക്കൽ പ്രവൃത്തിയും സേവനത്തിൽ എങ്ങനെ വേരൂന്നിയതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളോടുള്ള ക്രിസ്തുവിന്റെ ആർദ്രതയെ മാതൃകയായി പരാമർശിച്ചുകൊണ്ട്, ദുർബലരെ സേവിക്കുന്നതിൽ വൈദ്യശാസ്ത്ര വിദഗ്ധരെ പ്രചോദിപ്പിക്കുന്നതിനായി ലിയോ പാപ്പാ ഇവാഞ്ചേലിയം വീറ്റയെ പരാമർശിച്ചു. ഹൃദയചികിത്സയിലെ പുരോഗതി വ്യാപകമായി പങ്കിടണമെന്നും, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രാപ്യമായിരിക്കണമെന്നും, തിരഞ്ഞെടുത്ത ചിലർക്ക് ഒരു പദവിയായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി .
“ആത്മാക്കളുടെയും ശരീരങ്ങളുടെയും വൈദ്യൻ” എന്ന് അദ്ദേഹം വിശേഷിപ്പിച്ച യേശുവിന്റെ തിരുഹൃദയത്തിന് കാർഡിയോളജിസ്റ്റുകളുടെ പ്രവർത്തനം സമർപ്പിച്ചു . മനുഷ്യരാശിയെ സേവിക്കാനുള്ള യഥാർത്ഥ പ്രതിബദ്ധതയുമായി ശാസ്ത്രീയ വൈദഗ്ധ്യം അവർ തുടർന്നും സംയോജിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അവരുടെ കഠിനാധ്വാനത്തിൽ അവർക്ക് “ധൈര്യം, സ്ഥിരോത്സാഹം, സന്തോഷം” എന്നിവ നൽകണമെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

