വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിക്ക് സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു .
വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിലായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കി . ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
ആക്രമണത്തിൽ മരിച്ച പശ്ചിമ വിർജീനിയ സ്വദേശികളായ സൈനികരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാഷനല്‍ ഗാര്‍ഡുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഇവരുടെ സേവനവും ജീവത്യാഗവും പശ്ചിമ വിർജീനിയ മറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭീകരമായ പ്രവൃത്തിക്ക് ശക്തമായ നടപടി ആവശ്യപ്പെടുമെന്ന് പാട്രിക് മോറിസി സമൂഹമാധ്യമത്തിൽ കുറിച്ചു.

