ന്യൂഡല്‍ഹി: എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയും ചാരമേഘങ്ങളും ഇന്ത്യ, യെമന്‍, ഒമാന്‍, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നീങ്ങിയതോടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.
എയര്‍ ഇന്ത്യ, ആകാശ എയര്‍, ഇൻഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളെ ഇത് ബാധിക്കും. നിരവധി സര്‍വീസുകള്‍ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം ഏകദേശം 12,000 വർഷത്തിനുശേഷമാണ് പൊട്ടിത്തെറിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഇത് വൻതോതിൽ ചാരം വമിക്കുകയും അന്താരാഷ്ട്ര വ്യോമയാന ഗതാഗതത്തെ ബാധിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ട് .

