തിരുവനന്തപുരം: എസ് ഐ ആർ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നതിന് തിടുക്കം കാട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. രത്തൻ യു. ഖേൽക്കര്‍. എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണിത് . എസ്ഐആറിനെതിരായ ഹര്‍ജി ബുധനാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ തിടുക്കപ്പെട്ടുള്ള എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീംകോടതിയിലെത്തിയത് .
ജില്ലകളിലെ സാഹചര്യം അനുസരിച്ച് ടാര്‍ജറ്റ് ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കും. കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം ഇനിയും കൂടുമെന്നും തിരുവനന്തപുരത്ത് ഫോം സ്വീകരിക്കാനുള്ള ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം ഡോ. രത്തൻ യു. ഖേൽക്കര്‍ പറഞ്ഞു.
സമയക്രമം മാറ്റിയില്ലെങ്കിൽ ഒരുപാടുപേര് പട്ടികയ്ക്ക് പുറത്താകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു . പൗരത്വം വച്ചാണ് കമ്മീഷൻ കളിക്കുന്നതെന്ന് മുസ്ലീം ലീഗും വിമർശമുന്നയിച്ചിട്ടുണ്ട് . എന്നാല്‍ രാഷ്ട്രീയ താത്പര്യം വച്ചാണ് എസ്ഐആറിനെ എതിര്‍ക്കുന്നതെന്നും സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് എസ്ഐആറിനെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം .

