തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു . വെള്ളിയാഴ്ച പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു.
സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. 19, 959 പത്രികളാണ് മലപ്പുറത്ത് ലഭിച്ചത്.
പതിവിന് വിപരീതമായി എല്ലാ രാഷ്ട്രീയ കക്ഷികളിൽ നിന്നും സീറ്റുകിട്ടാത്തവർ ഒരു ധാർമ്മികതയുമില്ലാതെ തങ്ങളുടെ വിരുദ്ധ രാഷ്ട്രീയ ചേരിയിലേക്ക് കൂറുമാറി മത്സരിക്കുകയാണ് .
പലയിടത്തും കോൺഗ്രസിലും ബിജെപിയിലും കൂട്ടയിടി വരെ നടന്നു .ആദ്യ റൗണ്ട് പ്രചാരണത്തിൽ പലയിടത്തും സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരില്ല.ഇന്ന് വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും .

