ദുബായ് : ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ എൽസിഎ തേജസ് വിമാനം തകർന്നുവീണതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റിന് എന്താണ് സംഭവിച്ചതെന്നു വ്യക്തമല്ല എങ്കിലും മരിച്ചിരിക്കാം എന്ന് തന്നെ ആണ് നിഗമനം.
സാധാരണ അപകടത്തെ കുറിച്ചുള്ള സൂചന ലഭിക്കുമ്പോൾ തന്നെ പൈലറ്റ് ഇജക്റ്റ് ചെയ്തു രക്ഷപ്പെടേണ്ടതാണ്, എന്നാൽ അപകട ദൃശ്യങ്ങളിൽ പൈലറ്റ് ഇജക്റ്റ് ചെയ്തിട്ടില്ല.
. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെയാണ് തേജസ് യുദ്ധവിമാനം തകർന്നുവീണത്. കനത്ത പുകപടലം സംഭവസ്ഥലത്തു നിന്നുയർന്നു. അപകടത്തെ കുറിച്ചുള്ള ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെ ലഭിച്ചിട്ടില്ല.

