ബെംഗളുരു: കർണ്ണാടകയിൽ തണുപ്പകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു.
കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാള്‍ രക്ഷപ്പെട്ടു . ഇയാളുടെ നില ഗുരുതരമാണ്.
അമന് നഗര്‍ നിവാസികളായ മോഹിന് നളബന്ദ് (23), റെഹാന് മാറ്റെ (22), സര്‍ഫറാസ് ഹാരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത് . ഷഹനവാസ് ഹര്‍പ്പനഹള്ളി (19)യെന്നയാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു . ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ റെഹാന് മാറ്റെയുടെ സഹോദരി പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല . അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
Trending
- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു

