പാറ്റ്ന: ബിഹാറിൽ വീണ്ടും നിതീഷ് കുമാർ .ജെഡി-യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.
പാറ്റ്നയിലെ ഗാന്ധി മൈതാനത്തുനടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രമുഖഎൻഡിഎ നേതാക്കൾ സംബന്ധിക്കും. പത്താം തവണയാണ് മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുന്നത് .
മഹാസഖ്യത്തിന് 35 സീറ്റുകളിൽ ഒതുക്കി വൻ വിജയം നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ബിഹാറിൽ വീണ്ടും അധികാരത്തിലേറ്ന്നത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്.

