കൊച്ചി: വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ നാമത്തിൽഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ആദ്യ തപാൽ കവറിൻ്റെ പ്രകാശനം വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.
സിടിസി സുപീരിയർ ജനറൽ മദർ ഷഹീല സിടിസി കവറിൻ്റെ ആദ്യപ്രതി ഏറ്റുവാങ്ങി.വാഴ്ത്തപ്പെട്ട മദർ ഏലീശ്വായോടുള്ള തപാൽ വകുപ്പിൻ്റെ ആദരമാണ് പോസ്റ്റൽ കവർ പുറത്തിറക്കുന്നതിലൂടെ പ്രകടമാക്കുന്നതെന്ന് ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസസ് എൻ .ആർ .ഗിരി പറഞ്ഞു.
വരാപ്പുഴ അതിരൂപതസഹായമെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ,ആലുവ ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് ജിസി ജോർജ്, കൊച്ചി റീജൻ അസിസ്റ്റൻറ് ഡയറക്ടർ ഷീബ വേണുഗോപാൽ, വരാപ്പുഴ അതിരൂപതവികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ എബിജിൻ അറക്കൽ,ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. യേശുദാസ് പഴമ്പിള്ളി, സിറ്റിസി സെൻ്റ് ജോസഫ് പ്രൊവിൻഷ്യൽ സിസ്റ്റർ പേഴ്സി സിടിസി, ജനറൽ കൗൺസിലേഴ്സായ സിസ്റ്റർ ജയ സിടിസി, സിസ്റ്റർ ഡോ.സൂസി കിണിറ്റിങ്കൽ, മുൻ സുപീരിയർ ജനറൽ മദർ ലൈസ എന്നിവർ സംബന്ധിച്ചു

