കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. മരുതോങ്കര ഏക്കല്‍ പ്രദേശത്തും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. ഏതാനം സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവും ഉണ്ടായെന്നും നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും പ്രദേശവാസി അറിയിച്ചു. കുറ്റ്യാടി, പശുക്കടവ് എന്നീ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റവന്യു – പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചുവരികയാണ്.

