കോഴിക്കോട്: ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ യുവജനങ്ങൾ ഒക്ടോബർ മാസത്തെ ധന്യമാക്കി 10 ദിവസത്തെ യുവജന ജപമാല സംഗമം നടത്തി. സന്ധ്യാ നേരത്ത് ഓരോ ദിനങ്ങളിലായി മാതാവിൻറെ തിരുസ്വരൂപവുമായി ഒമ്പത് കുടുംബയൂണിറ്റുകളിൽ യുവജനങ്ങൾ ഒരുമിച്ചു കൂടി കുടുംബ കേന്ദ്രീകൃത ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും പങ്കുവെക്കലും നടത്തി.
പത്താം ദിനം ദേവാലയ നിർമ്മാണ സൈറ്റിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും വൈദിക മന്ദിരത്തിൽ സമാപന സംഗമം നടത്തുകയും ചെയ്തു. സഹ വികാരി ഫാ. ജെർലിൻ, ആനിമേറ്റർ സിസ്റ്റർ ജോസ്ന എം പി വി യുവജന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


