എറണാകുളം: ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഡോട്ടേഴ്സ് ഓഫ് ദ ഹോളി റോസറി ഓഫ് പോംപെ സന്യാ സിനി സദയുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബർത്തൊലൊ ലോംഗൊയെ ഒക്ടോബർ 19 ന് കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിച്ചു. 1841 ഫെബ്രുവരി 10 ന് ഇറ്റലിയിലെ ലത്യാനൊ എന്ന ചെറു പട്ടണത്തിൽ ഭൂജാതനായ ഇദ്ദേഹം ‘ജപമാല മാനസാന്തരപ്പെടുത്തിയ സാത്താൻ ആരാധകൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ചെറുപ്പത്തിൻ്റെ കൗതുകങ്ങളിൽപ്പെട്ട് കൈമോശം വന്ന വിശുദ്ധിയും വിശ്വാസവും പരിശുദ്ധ അമ്മയുടെ കരംപിടിച്ച് ജപമാലഭക്തിയിലൂടെ അദ്ദേഹം വീണ്ടെടുത്തു. ഒരു അഭിഭാഷകനായിരുന്ന അദ്ദേഹം ബ്രദർ റൊസാരിയൊ എന്ന നാമധേയം സ്വീകരിച്ച് ഡൊമിനിക്കൻ മൂന്നാം സഭയിൽ അംഗമായി. പിന്നീടാണ് പരിശുദ്ധ പൊംപെ മാതാവിൻ്റെ നാമധേയത്തിൽ ഇറ്റലിയിൽ ഒരു ബസിലിക്ക ദേവാലയം പണികഴിപ്പിക്കുന്നതും അനാഥരും വഴിതെറ്റിപ്പോകാൻ സാധ്യതയുള്ളവരുമായ ജയിൽപ്പുള്ളികളുടെ മക്കൾക്കുവേണ്ടി അനാഥാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭി ക്കുന്നതും അതിൻറെ നടത്തിപ്പിനുവേണ്ടി തൻ്റെ പ്രിയ മധ്യസ്ഥനായ വിശുദ്ധ ഡൊമിനിക്കിന്റെ മിണ്ടാമ ഠത്തിലെ നാല സഹോദരിമാരുമായി ആരംഭിച്ച ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഡോട്ടേഴ്സസ് ഓഫ് ദ ഹോളി റോസറി എന്ന സന്യാസിനിസഭ.
ഇന്ന് അദ്ദേഹത്തിൻ്റെ സ്വപ്നങ്ങളായ വിദ്യാഭ്യാസം, ജപമാലഭക്തി, ക്രിസ്തീയ യുവത്വം, രോഗിശുശ്രൂഷ, അജപാലനരംഗം എന്നീ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചുകൊണ്ട് ഇറ്റലി, ഫിലിപ്പീൻസ്, ഇന്ത്യ, കാമറൂൺ, ഇന്തോനേഷ്യ, നൈജീരിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തുവരുന്നു.
തൻ്റെ 85-ാം വയസ്സിൽ മരണമടഞ്ഞ ബർത്തൊലൊ ലോംഗൊയുടെ ജീവിതസാക്ഷ്യം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഏതൊരു കഠിനപാപിക്കും ഒരു തിരി ച്ചുവരവ് സാധ്യമാണ് എന്നുള്ളതുതന്നെയാണ്. വിശുദ്ധൻ്റെ മരണത്തിൻ്റെ 99 വർഷങ്ങൾക്കുശേഷ മാണ് ഈ വിശുദ്ധപദവി പ്രഖ്യാപനം.
ബർത്തൊലൊ ലോംഗൊയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോട നുബന്ധിച്ചു നടക്കുന്ന കൃതജ്ഞതാ ദിവ്യബലി ഒക്ടോബർ 23-ാം തീയതി രാവിലെ 10.30 ന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽവച്ച് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവിൻ്റെ മുഖ്യകാർമ്മി കത്വത്തിൽ നടത്തപ്പെട്ടു. വിശുദ്ധ ബർത്തൊലൊ ലോംഗൊയുടെ ജപമാലഭക്തിയും പരസ്നേഹ തീക്ഷ്ണതയും ഈ കാലഘട്ടത്തിലും ചലനങ്ങൾ സൃഷ്ടിക്കട്ടെ!

