സുവർണജൂബിലി ആഘോഷങ്ങൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു.
ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്രാ ഷ്ട്രപതിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ
നടന്ന പരിപാടിയിൽ കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിസുരേഷ് ഗോപി, സംസ്ഥാന വ്യവസായ,നിയമ വകുപ്പ് മന്ത്രി പി. രാജീവ്, സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഹൈബി ഈഡൻ എം.പി, ടി ജെ വിനോദ് എം എൽ എ, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ
സിസ്റ്റർ നീലിമ സിഎസ്എസ്ടി, സുപ്പീരിയർ ജനറൽ സിസ്റ്റർ ജോസ് ലിനറ്റ്, പ്രിൻസിപ്പൾ ഡോ. അനു ജോസഫ്,ഡയറക്ടർ റവ. സിസ്റ്റർ ടെസ സിഎസ്എസ്ടി , എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ്ഒ രുക്കിയിരുന്നത്.
ഉച്ചക്ക് 12-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതി അവിടെ നിന്നാണ് കോളേജിൽ എത്തിയത്.
പഴയ കൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ കലാലയമെന്ന ഖ്യാതിയോടെ 1925-ലാണ് സെന്റ് തെരേസാസ് കോളേജ് സ്ഥാപിതമാകുന്നത്. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യവുമായി കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (CSST) സന്യാസിനി സമൂഹം ആരംഭിച്ച കോളേജിൽ തുടക്കത്തിൽ 41 വിദ്യാർത്ഥിനികൾ മാത്രമാണുണ്ടായിരുന്നത്.
ഇന്ന് ബിരുദ, ബിരുദാനന്തര, ഗവേഷണ തലങ്ങളിലായി 25 ഡിപ്പാർട്ട്മെന്റുകളിലായി നാലായിരത്തി ഇരുന്നൂറ്റി അറുപതിമൂന്നു വിദ്യാർത്ഥിനികളാണ് ഇവിടെ പഠിക്കുന്നത്. 2014-ൽ സ്വയംഭരണ പദവി നേടിയ കോളേജ്, ദേശീയ തലത്തിൽ നാക് അക്രഡിറ്റേഷനിൽ A++ ഗ്രേഡും എൻഐആർഎഫ് റാങ്കിംഗിൽ രാജ്യത്തെ കോളേജുകളിൽ 60- ആം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമരസേനാനി അക്കമ്മ ചെറിയാൻ, കെ.ആർ. ഗൗരിയമ്മ,മേഴ്സി രവി, ജമീല പ്രകാശം, ജസ്റ്റിസ് അനു ശിവരാമൻ, പ്രശസ്ത അഭിനേത്രിമാരായ റാണി ചന്ദ്ര, ദിവ്യ ഉണ്ണി, സംവൃത സുനിൽ, അമല പോൾ, അസിൻ തൊട്ടുങ്കൽ, ഗായിക സുജാത മോഹൻ, രഞ്ജിനി ജോസ്, വൈക്കം വിജയലക്ഷ്മി, എഴുത്തുകാരി ജയശ്രീ മിശ്ര, വിജയലക്ഷ്മി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, കലാ-കായിക രംഗങ്ങളിൽ പ്രമുഖരായ നിരവധി വനിതകളെ വാർത്തെടുത്ത പാരമ്പര്യമാണ് കോളേജിനുള്ളത്.
കോളേജ് ആർട്ട് ബ്ലോക്ക് ഡയറക്ടർ റവ. സിസ്റ്റർ ടെസ സിഎസ്എസ്ടി, സയൻസ് ബ്ലോക്ക് ഡയറക്ടർ റവ. സിസ്റ്റർ ഫ്രാൻസിസ് ആൻ സിഎസ്എസ്ടി, ലോക്കൽ മാനേജർ റവ. സിസ്റ്റർ ശിൽപ സിഎസ്എസ്ടി, കോളജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, ജനറൽ കൺവീനർ ഡോ. സജിമോൾ അഗസ്റ്റിൻ എം, രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ കോർഡിനേറ്റർ പ്രൊഫ. ലതാ നായർ ആർ, ഡീൻ ഓഫ് എക്സ്റ്റൻഷൻ ആൻഡ് ഇൻകുബേഷൻ പ്രൊഫ. നിർമ്മല പത്മനാഭൻ, ഡീൻ ഓഫ് സെൽഫ് ഫിസാൻസിങ് ഡിപ്പാർട്ട്മെൻ്റ് പ്രൊഫ. കല എം.എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

