വെനിസ്വേല : വെനിസ്വേലയിലെ തച്ചിറ സംസ്ഥാനത്തെ പാരമില്ലോ വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ ഒരു ലഘു വിമാനം തകർന്നുവീണ് രണ്ട് ജീവനക്കാർ മരിച്ചു. ചെറുവിമാനമായ പൈപ്പര്‍ PA- 31T1 ആണ് അപകടത്തില്‍പ്പെട്ടത്.
പ്രാദേശിക സമയം രാവിലെ 09:52 ഓടെ പുറപ്പെടാൻ ശ്രമിച്ചപ്പോൾ ഇരട്ട എഞ്ചിൻ പൈപ്പർ PA-31T1 (രജിസ്ട്രേഷൻ YV 1443)ശരിയായ ദിശയിൽ പറന്നുയരാൻ കഴിഞ്ഞില്ല, ലിഫ്റ്റ് ഓഫിന് തൊട്ടുപിന്നാലെ അത് നിലച്ചു, റൺവേയിൽ ഇടിച്ചുകയറി തീപിടുത്തമുണ്ടായി. പറയുന്നയര്‍ന്നതിന് പിന്നാലെ വിമാനം വെട്ടിത്തിരിയുന്നതും നിയന്ത്രണം നഷ്ടമായി പതിക്കുന്നതും വിഡിയോയില്‍ കാണാം.
അടിയന്തര, അഗ്നിശമന സേനകൾ ഉടൻ സംഭവത്തില്‍ രംഗത്തെത്തി . നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എയ്റോനോട്ടിക്സ് അന്വേഷണം പ്രഖ്യാപിച്ചു.