വത്തിക്കാൻ: പ്രേഷിത ഞായർ ആയ ഒക്ടോബർ 19-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ സമുഹദിവ്യബലി മദ്ധ്യേ പാപ്പാ വിവിധ രാജ്യക്കാരായ വാഴ്ത്തപ്പെട്ടവരെ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർത്തു .
തുർക്കിയിൽ 1869 ഏപ്രിൽ 15-ന് ജനിച്ച് 1915 ജൂൺ 11-ന് രക്തസാക്ഷിത്വം വരിച്ച അർമേനിയൻ കത്തോലിക്കാആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് ചൗക്രള്ളാ മലൊയാൻ, പാപുവ ന്യൂ ഗിനിയിൽ 1912 മാർച്ച് 5-ന് ജനിച്ച് 1945 ജൂലൈ 7-ന് വിശ്വസത്തെ പ്രതി വധിക്കപ്പെട്ട മതബോധകനായിരുന്ന നിണസാക്ഷി പീറ്റർ തൊ റോത്ത്, കരുണയുടെ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സഹസ്ഥാപകയും ഇറ്റലിയിലെ വെറോണയിൽ 1802 ജനുവരി 26-ന് ജനിച്ച് 1855 നവമ്പർ 11-ന് മരണമടഞ്ഞ വാഴ്ത്തപ്പെട്ടവളുമായ സന്ന്യാസിനി വിൻചേൻത്സ മരിയ പൊളോണി.
കരക്കാസിലെ യേശുവിൻറെ ദാസികളുടെ സന്യാസിനി സമൂഹത്തിൻറെ സ്ഥാപക, വെനെസ്വേലയിലെ കരക്കാസിൽ 1903-ൽ ജനിച്ച് 1977 മെയ് 9-ന് മരണമടഞ്ഞ സന്യാസിനി, വാഴ്ത്തപ്പെട്ട കാർമെൻ എലേന റെന്തീലെസ് മർത്തീനെസ്, ഇറ്റലിയിലെ ബ്രേഷ്യ പ്രവിശ്യയിൽ 1883 ഫെബ്രുവരി 16-ന് ജനിക്കുകയും പ്രേഷിതയായിരിക്കെ വിമാനാപകടത്തിൽ1969 ആഗസ്റ്റ് 25-ന് മരണമടയുകയും ചെയ്ത സലേഷ്യൻ സന്യാസിനി വാഴ്ത്തപ്പെട്ട മരിയ ത്രൊങ്കാത്തി.
1864 ഓക്ടോബർ 26-ന് വെനെസ്വേലയിലെ ഇസ്നൊത്തുവിൽ ജനിക്കുയും അമ്പത്തിനാലാമത്തെ വയസ്സിൽ 1919 ജൂഎ 29-ന് മരണമടയുകയും ചെയ്ത ഭിഷഗ്വരൻ വാഴ്ത്തപ്പെട്ട, ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടെത്സ് സിസ്നേരോസ്, ഭ്രാതൃസമൂഹമായ ഡമീനിക്കൻ മൂന്നാംസഭയിലെ അംഗവും ഇറ്റലിയിലെ ബ്രിന്തിസി പ്രവിശ്യയിൽ 1841 ഫെബ്രുവരി 10-ന് ജനിച്ച് 1926 ഒക്ടോബർ 5-ന് മരണമടഞ്ഞ അഭിഭാഷകനുമായിരുന്ന ബർത്തോളൊ ലോംഗൊ എന്നീ പുണ്യാത്മാക്കളെയാണ് പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചത്.